sunil-njaliyath-

മരട്: വിവർത്തന സാഹിത്യത്തിനുള്ള ഈ വർഷത്തെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് നേടിയ സുനിൽ ഞാളിയത്തിനെ പൂണിത്തുറ കലാസാംസ്‌കാരിക കേന്ദ്രം ആദരിച്ചു. ബംഗാളി സാഹിത്യകാരിയും ജ്ഞാനപീഠം അവാർഡ് ജേതാവുമായ മഹാശ്വേതാദേവിയുടെ ഓപ്പറേഷൻ ബാഷായി ടുഡു എന്ന നോവലിന്റെ മലയാള പരിഭാഷ നിർവ്വഹിച്ചതിനാണ് സുനിൽ ഞാളിയത്തിനെ അവാർഡിനായി പരിഗണിച്ചത്. ചടങ്ങ് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. സുനിൽ ഞാളിയത്തിനെ പൊന്നാടയണിയിച്ചു. കലാസംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. പി.കെ.ചന്ദ്രശേഖരൻ, എ.എൻ.കിഷോർ, കെ.പി.ബിനു, എം.വി.ഉല്ലാസ്, ബാബു കളരിക്കൽ, പി.എം.വിപിൻ കുമാർ, വി.ആർ.ശെൽവരാജ് തുടങ്ങിയവർ സംസാരിച്ചു.