വൈപ്പിൻ: ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ മുദ്രാവാക്യവുമായി എക്‌സൈസ് ഓഫീസർ ജസ്റ്റിൻ ഓട്ടം തുടങ്ങി. 161 കിലോമീറ്ററാണ് ജസ്റ്റിൻ ഓടുന്നത്. മുനമ്പം പൊലീസ്, പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക്, സൗഹൃദ 19 ചെറായി എന്നിവർ ചേർന്ന് ചെറായി ദേവസ്വം നടയിൽ ജസ്റ്റിന് സ്വീകരണം നൽകി.
മുനമ്പം സർക്കിൾ ഇൻസ്‌പെക്ടർ യേശുദാസ് ലഹരിവിരുദ്ധ ദിന പ്രഭാഷണം നടത്തി. ഞാറക്കൽ എക്‌സൈസ് ഓഫീസർ രതീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ആലേഖനം ചെയ്ത ജഴ്‌സി വിതരണം പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി അജയകുമാർ നിർവഹിച്ചു. കെ.എഫ്. വിൽസൺ, വാർഡ് അംഗം കെ.കെ.രാജേഷ്, വിനോദ് ഡിവൈൻ,പി.പി.സുധി എന്നിവർ സംസാരിച്ചു.
രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിൽ നിന്നും എസ്.പി കേഡറ്റുകൾക്കൊപ്പം വന്ന ജസ്റ്റിന് ഗൗരീശ്വരത്ത് എസ്.എം.എച്ച്.എസ്.എസ്, വി.വി.സഭ തുടങ്ങിയവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.