ആലങ്ങാട്: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആത്മയുടെ നേതൃത്വത്തിൽ ഓണക്കാലം ലക്ഷ്യമിട്ട് പൂക്കൃഷി ചെയ്യുന്നതിന് ബ്ലോക്ക്തല പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. കാർഷിക യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫ. ഷാരോൺ ഫെർണാണ്ടസ് ക്ലാസ് നയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണൻ, ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ്, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജർ ടി.എൻ. നിഷിൽ എന്നിവർ നേതൃത്വം നൽകി.