പെരുമ്പാവൂർ: കോലഞ്ചേരി മെഡിക്കൽ കോളേജിന്റെയും നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശ റാലി നടത്തി. പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി.ശാഖയിൽ നിന്ന് ആരംഭിച്ച റാലിയിൽ സ്വാമിനി വിഷ്ണുപ്രിയ, കോലഞ്ചേരി മെഡിക്കൽ കോളേജ് ഡിഅഡിക്ഷൻ സെന്റർ പ്രൊജക്ട് ഡയറക്ടർ ഫ്രാൻസിസ് മൂത്തേടൻ, പെരുമ്പാവൂർ ടൗൺ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് ടി.കെ.ബാബു, കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് പി.മനോഹരൻ, മുൻ സെക്രട്ടറി കെ.കെ.ശിവരാജൻ, സുനിൽ മാളിയേക്കൽ, ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്.സുരേഷ്, ഗുരുകുലം സ്റ്റഡി സർക്കിൾ ഭാരവാഹികളായ ഷീല മണി, എം.എസ്. പദ്മിനി, വിനോദ് അനന്തൻ, ബാലലോകം കൺവീനർ അഭിജിത് ഷിജു തുടങ്ങിയവർ പങ്കെടുത്തു. പ്രൊഫ.ഇ.നാരായണ കൈമൾ ലഹരിവിരുദ്ധ സന്ദേശം നൽകി. കെ.ആർ.രാജീവ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.