ആലങ്ങാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തല്ലിത്തകർത്ത എസ്.എഫ്.ഐ നടപടിക്കെതിരേ കോൺഗ്രസ് കരുമാല്ലൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എ.എം.അലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.ഐ.കരീം, കെ.ആർ. നന്ദകുമാർ, പി.എ.സക്കീർ, വി.പി. അനിൽകുമാർ,
ടി.എ. മുജീബ്, ഇ.എം.അബ്ദുൾ സലാം, എ.എം. അബു, സി.എസ്. സുനീർ, മോഹനൻ കുന്നത്ത്, സൂസൻ വർഗീസ്, കെ.എ.ലൈജു, കെ.എം. മനാഫ് എന്നിവർ പ്രസംഗിച്ചു.