മൂവാറ്റുപുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയവരെ സി .പി .ഐ കല്ലൂർക്കാട് ലോക്കൽ കമ്മിറ്റി ആദരിച്ചു. മുൻ എം.എൽ.എ എൽദോ എബ്രഹാം വിദ്യാർത്ഥികൾക്ക് മെമന്റൊ നൽകി .ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവാഗോ തോമസ്, ലോക്കൽ സെക്രട്ടറി സജി കരിമാലി, എ.കെ.ഗോപി, കെ.കെ. ജിനു, മാത്യു കാരിക്കൽ എന്നിവർ പങ്കെടുത്തു.