പറവൂർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പൊക്കാളി നെൽക്കൃഷി ചെയ്യാൻ പാടശേഖരങ്ങളിൽ കോളേജ് വിദ്യാർത്ഥികളെത്തി. ചൂണ്ടി ഭാരത്‌മാതാ കോളേജിലെ നൂറോളം വിദ്യാർത്ഥികളാണ് ഇന്നലെ കൈതാരം പൊക്കാളിപ്പാടത്തെത്തിയത്. പാടത്തെ കാടുകൾ വെട്ടനിരത്തിയ വിദ്യാർത്ഥികൾ വിത്ത് വിതച്ചു. കഴിഞ്ഞവർഷം പൊക്കാളി കൊയ്ത്തു സമയത്തും കോളേജ് വിദ്യാർത്ഥികൾ കർഷകരെ സഹായിക്കാൻ ഇവിടയെത്തിയിരുന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി വിത്തുവിത ഉദ്ഘാടനം ചെയ്തു. കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, അദ്ധ്യാപകരായ സുമിത്ത് മോഹൻ, എലിസബത്ത് തെക്കേക്കര, എസ്. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.