മൂവാറ്റുപുഴ: ഫിലിം സൊസൈറ്റിയുടെ 12-ാം വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് യു.ആർ.ബാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രകാശ് ശ്രീധർ റിപ്പോർട്ടും ട്രഷർ എം.എസ്.ബാലൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. എം.എൻ.രാധാകൃഷ്ണൻ, എൻ.വി.പീറ്റർ,കെ.ബി.ചന്ദ്രശേഖരൻ, പി.എൻ.സുരേന്ദ്രൻ, പി.ടി. ചന്ദ്രപ്പൻ. ടി.എ.ബേബി എന്നിവർ സംസാരിച്ചു. 17 അംഗ കമ്മിറ്റിയേയും ഭാരവാഹികളേയും തിരഞ്ഞെടുത്തു. വിത്സൺ മാത്യു വരണാധികാരിയായി. ഭാരവാഹികളായി യു.ആർ. ബാബു (പ്രസിഡന്റ്) എം.എൻ. രാധാകൃഷ്ണൻ, പി.അർജുനൻ,എൻ.വി.പീറ്റർ (വൈസ് പ്രസിഡന്റുമാർ), പ്രകാശ് ശ്രീധർ (ജനറൽ സെക്രട്ടറി),കെ.ആർ. സുകുമാരൻ, അഡ്വ.ബി.അനിൽ, ഡി.പ്രേംനാഥ് (ജോയിന്റ് സെക്രട്ടറിമാർ) എം.എസ്.ബാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.