പറവൂർ: പറവൂർ നഗരസഭ 22-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്കാരവും കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഡി. രാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു, പുഷ്പലത, തുളസിദാസ്, അഡ്വ. രത്തൻ പടയാട്ടി, സുഭാഷ് ചന്ദ്രബാബു, ബാലഗോപാൽ, ശ്രീകല, ജയസുധ, രാജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.