
തൃക്കാക്കര : ആരക്കുന്നം ഗ്രാമീണ വായനശാലാ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും സെന്റ് ജോർജ്ജസ് ഹൈസ്കൂൾ ആന്റാനാർക്കോട്ടിക് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു . കണയന്നൂർ താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ.റെജി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് അദ്ധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ റേഞ്ച് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ നെസ്ലി.എസ് വിദ്യാർത്ഥികൾക്കായി ബോധവത്കണ ക്ലാസ് നയിച്ചു.എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി.തങ്കച്ചൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ.മുരളീധരൻ, ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്, ലൈബ്രേറിയൻ ഡോണ ജോസ്, ഡെയ്സി വർഗീസ്, ജാസ്മിൻ.വി.ജോർജ്, ജിൻസി പോൾ, ആകർഷ് സജികുമാർ, അമില ലാലൻ, അക്സ മേരി പോൾ, ടി.എൻ.ശശി, ടി.എം. മിഥുൻലാൽ സംസാരിച്ചു.