ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്ക് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് കീഴിൽ ചെണ്ടുമല്ലി പൂക്കൃഷി ആരംഭിച്ചു. റോസ് ജെ.എൽ.ജിയുടെ ആഭിമുഖ്യത്തിൽ രണ്ടര ഏക്കറിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഓണത്തിന് ആവശ്യമായ പൂക്കൾ വിളവെടുക്കുകയാണ് ലക്ഷ്യം. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അധ്യക്ഷനായി. വാർഡ് അംഗം മഹജൂബ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.എം.ചന്ദ്രൻ, ആർ. സുനിൽകുമാർ, റീന പ്രകാശ്, സ്മിത സുരേഷ്, സെക്രട്ടറി പി.ജി.സുജാത, ജെ.എൽ.ജി. കൺവീനർ ഫസീല, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ജെ.എൽ.ജി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.