കൊച്ചി: ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി. ഷിബുലാൽ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപംനൽകിയ സരോജിനി - ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന പ്ലസ് വൺ പഠനത്തിനുള്ള വിദ്യാധന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

2022ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ളസ് അല്ലെങ്കിൽ 9 A പ്ളസും ഒരു A ഗ്രേഡും നേടിയ, വാർഷിക വരുമാനപരിധി രണ്ടുലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ജൂലായ് 15. ഭിന്നശേഷി ശാരീരിക വൈകല്യവുമുള്ള വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് മതിയാകും.

വിവരങ്ങൾക്ക്: 9447169905. വെബ്‌സൈറ്റ്: www.vidyadhan.org/apply