തൃപ്പൂണിത്തുറ: ഉദയംപേരൂർ നവോത്ഥാനവേദിയുടെ രൂപീകരണയോഗം തച്ചേത്ത് ടി.കെ. വിജയൻ ജോത്സ്യരുടെ വസതിയിൽ നടന്നു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി ആശംസകൾ നേർന്നു. പി.കെ. രുക്മിണി ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി പി.വി. ശശി (പ്രസിഡന്റ്), അമ്മിണി ടീച്ചർ, രാജേന്ദ്രൻ പറവൂർ, എസ്. സുരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), പ്രവീണ സുനിൽ (സെക്രട്ടറി), ടി. രാജേഷ്, പ്രൊഫ. പി.എസ് സുബിൻ, കെ.ബി. വിനീഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ.ടി. വിമലൻ (ട്രഷറർ). ടി.കെ വിജയൻ ജോത്സ്യർ, പി.കെ രുക്മിണി ടീച്ചർ ( രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.