മൂവാറ്റുപുഴ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി കെ.എസ്.ഇ .ബി ഓഫീസിലേക്ക് ചൂട്ട് പ്രതിഷേധവും മാർച്ചും നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ .എ .മാഹിൻഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി .എ. ആരിഫ്, ജനറൽ സെക്രട്ടറി കെ.എസ്.സുലൈമാൻ, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ പി.ഇ.സജൽ, ജില്ലാ സെക്രട്ടറിമാരായ ടി.എം.ഹാഷിം, കെ.എം. അബ്ദുൽ കരീം, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ സിദ്ധീഖ് എം.എസ്, ഷിഹാബ് മുതിരക്കാലായിൽ, അൻസാർ വിളക്കത്ത്, ടി. എ.സൈഫുദ്ധീൻ, റിയാസ് വലിയപറമ്പിൽ, സിയാദ് ഇടപ്പാറ, അബു പൂമറ്റം, റമീസ് കിഴക്കേക്കര, പായിപ്ര പഞ്ചായത്ത് അംഗം ഷാഫി മുതിരക്കാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.