മൂവാറ്റുപുഴ: തൃക്കളത്തൂർ പബ്ലിക് ലൈബ്രറിയുടെ 72ാം വാർഷികാഘോഷത്തിന് ഞായറാഴ്ച തുടക്കമായി.ചിത്രകാരൻ ഹസൻ കോട്ടേപറമ്പിലിന്റെ മേൽനോട്ടത്തിലുള്ള ചിത്രകലാ ക്യാമ്പോടെയാണ് പരിപാടിക്ക് ആരംഭമായത്. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കവി കീഴില്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പായിപ്ര ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റുകൂടിയായ ലൈബ്രറി പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. അരവിന്ദാക്ഷൻ, വാർഡ് അംഗം എൽജി റോയി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി, ലൈബ്രറി ജോയിന്റ് സെക്രട്ടറി ഒ.എൻ. മോഹനൻ, ലൈബ്രറി കമ്മിറ്റി അംഗം ടി.എ. കുമാരൻ എന്നിവർ സംസാരിച്ചു.