ആലുവ: തുരുത്ത് ഈസ്റ്റ് വികസന സമിതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുഴയോരവും റോഡ് വശങ്ങളും ശുചീകരിച്ചു. സീപോർട്ട്- എയർപോർട്ട് മഹിളാലയം പാലം മുതൽ ശ്രീമൂലനഗരം പഞ്ചായത്തിലെ ചൊവ്വര വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം നീക്കി റോഡിന്റെ ഇരു ഭാഗങ്ങളിലും തണൽ വൃക്ഷ തൈകളും ചെടികളും വച്ചുപിടിപ്പിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞ് മഹിളാലയം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നജീബ് കല്ലുങ്കൽ, പി.എം. ഷംസുദ്ദിൻ, നിഷ , മുഹമ്മദ് ഈട്ടുങ്ങൽ, ശശിധരൻ കോരോത്ത്, കെ.ജി.ഹരിദാസ് എന്നിവർ സംസാരിച്ചു. ഷൺമുഖൻ ചാത്തംകുടി സ്വാഗതവും അനിൽ മേപ്പിള്ളി നന്ദിയും പറഞ്ഞു.


തുരുത്ത് ഈസ്റ്റ് വികസന സമിതി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു