
കൊച്ചി: സി.പി.ഐ എറണാകുളം മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി തോറ്റു. പുതിയ സെക്രട്ടറിയായി പി.എ. ജിറാറിനെ തിരഞ്ഞെടുത്തു. ഒദ്യോഗിക പക്ഷം നിർദ്ദേശിച്ച സന്തോഷ് പീറ്ററിനെ എട്ടിനെതിരെ 13 വോട്ടുകൾക്കാണ് ജിറാർ തോൽപ്പിച്ചത്. മണ്ഡലം കമ്മിറ്റി അംഗങ്ങളെ സമവായത്തിൽ തിരഞ്ഞെടുത്തു. ഇന്നലെ ചേരാനെല്ലൂരിലായിരുന്നു പ്രതിനിധി സമ്മേളനം.