
പെരുമ്പാവൂർ: ഓടക്കാലി ചാലിപ്പാറ പൊന്നുരുത്തുംകുടി വീട്ടിൽ ചന്ദ്രന്റെ മകൻ പി.സി.ബിനു (42) മരത്തിൽ നിന്ന് വീണുമരിച്ചു. ഓടക്കാലിയിൽ ഇലക്ട്രിക് വർക്ക് നടത്തുകയായിരുന്നു. ഭാര്യ: അനില. മൃതദേഹം പെരുമ്പാവൂർ സാൻജോ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കാരം നടത്തും.