ashish

കൊച്ചി: ചെല്ലാനം ഹാർബറിൽ കടലിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് ഒന്നാംവാർഡ് മുണ്ടുപറമ്പിൽ വീട്ടിൽ സുരേഷ്‌കുമാറിന്റെയും സുവർണയുടെയും ഏകമകൻ എം.എസ്.ആശിഷ് (18) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് കടൽ കാണാൻവന്ന ആശിഷ് കുളിക്കാൻ ഇറങ്ങിയതിനിടെ തിരയിൽപ്പെടുകയായിരുന്നു. ചേർത്തല എൻ.എസ്.എസ് കോളേജിലെ ഒന്നാംവർ‌ഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. തിരയിൽപ്പെട്ടുപോയ ആശിഷിനെ മത്സ്യത്തൊഴിലാളി കരക്കെത്തിക്കാൻ നോക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ.