കളമശേരി: ബി.ജെ.പി 112 ലെ ബൂത്ത് സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സജീവൻ ഉദ്ഘാടനം ചെയ്തു. സി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവുകൾ തെളിയിച്ച നിയപോൾ, ഡോണ ബിജു, ശ്രദ്ധ ബിനു, ബിനുവാടാത്തല, ചന്ദ്രിക രാജൻ എന്നിവരെ ആദരിച്ചു. കൗൺസിലർ കെ.ആർ.കെ പ്രസാദ്, നേതാക്കളായ വി.വി.പ്രകാശൻ, കലാധരൻ, അഗസ്റ്റിൻ, വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ബൂത്ത് 104 ൽ നടന്ന സമ്മേളനം സമ്മേളനം മണ്ഡലം സെക്രട്ടറി കലാധരൻ ഉദ്ഘാടനം ചെയ്തു. ഷെൽഡിൽസൻ അദ്ധ്യക്ഷത വഹിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഗൗരി നന്ദനയെ അനുമോദിച്ചു. നേതാക്കളായ വി.വി.പ്രകാശൻ, ടി. ഡി. ജോഷി, ടി.പി.രാമദാസ്, ശിവാനന്ദൻ ,എം.സി.വത്സൻ എന്നിവർ സംസാരിച്ചു.