കളമശേരി: ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5.00 മണിക്ക് ഏലൂർ, ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ മോക്ഡ്രിൽ നടത്തുന്നു. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ ഇതിൽ പരിഭ്രാന്തരാവരുതെന്ന് കമ്പനി വക്താവ് അറിയിച്ചു.