കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ, ഒ.എസ്.ടി സ്റ്റാഫ് നേഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ, ഒ.എസ്.ടി. കൗൺസിലർ എന്നീ താത്കാലിക തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഡ്രൈവർ, സ്റ്റാഫ് നഴ്‌സ്, ഡയാലിസ് ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള അഭിമുഖം ബുധനാഴ്ച (ജൂൺ 29) രാവിലെ 11നും ഇ.സി.ജി. ടെക്‌നീഷ്യൻ, കൗൺസിലർ തസ്തികകളിലേക്കുള്ള അഭിമുഖം അന്ന് 1.30നും ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.