അങ്കമാലി: എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കിയവരെ ഡി.വൈ.എഫ്.ഐ നായത്തോട് സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു.
ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ജോൺ പോൾ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. രാജേഷ് കുമാർ എൻഡോവ്മെന്റ് വിതരണം ചെയ്തു. "ഉന്നതപഠനത്തിന്റെ നേർവഴികൾ" എന്ന വിഷയത്തിൽ ഡോ. ലിനി ദേവസി ക്ലാസെടുത്തു. പ്രൊഫ. എ.കെ. ദിവാകര മേനോൻ, ഡോ.ആർ.ജിൻഷ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ.കുര്യാക്കോസ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.ഐ.കുര്യാക്കോസ്, നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ,പി.ആർ. രെജീഷ് , എം.എസ്. സുബിൻ, റോബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.