ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്കിൽ എ.ടി.എം, സി.ഡി.എം സൗകര്യങ്ങൾ ആരംഭിച്ചു. ആധുനികവത്കരണത്തിന്റെ ഭാഗമായി ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി സേവനങ്ങൾ, എസ്.എം.എസ് ബാങ്കിംഗ് എന്നിവ നടപ്പാക്കിയിട്ടുണ്ട്. ഏത് ബാങ്കിന്റെ കാർഡ് ഉപയോഗിച്ചും സംഘം വക എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കാം. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ എസ്.ബി അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനും കഴിയും.
എ.ടി.എം, സി.ഡി.എം സൗകര്യങ്ങൾ ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഇ-വയർ സോഫ്റ്റ്‌ടെക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജീവ് പുഷ്പമംഗലം, ബാങ്ക് സെക്രട്ടറി പി.എച്ച്. സാബു, ഡയറക്ടർ പി.എ. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.