നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 'തിരുവാതിര ഞാറ്റുവേല കാർഷികോത്സവം 2022' ആരംഭിച്ചു. മുൻ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പ്ലാവ് ഫെസ്റ്റ് കൃഷി അസി. ഡയറക്ടർ പി.വി. സൂസമ്മ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം. സാബു അദ്ധ്യക്ഷത വഹിച്ചു. കെ.വി. ടോമി, ആശ ദിനേശൻ, വി.എൻ. അജയകുമാർ, ടി.ഡി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കരുമാലൂർ പൊലിക അവതരിപ്പിച്ച നാടൻപാട്ട് പെരുങ്കളിയാട്ടം നടന്നു. ആഗസ്റ്റ് 17 വരെ കാർഷികോത്സവം നീണ്ടുനിൽക്കും. നല്ലയിനം വൃക്ഷത്തൈകൾ ലഭിക്കും. കാർഷിക സെമിനാർ, കർഷകരെ ആദരിക്കൽ, നാട്ടറിവുകൾ, പ്ലാവ് ഫെസ്റ്റ്, കലാപരിപാടികൾ തുടങ്ങിയ കാർഷികോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്.