ആലുവ: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ബോധവത്കരണ പദയാത്ര നടത്തി. സ്‌കൂളിൽ നിന്നാരംഭിച്ച പദയാത്ര കീരംകുന്ന് മുബാറക് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ, കെ.എം. മീതിയൻ, രഞ്ജു ഷൈൻ, പൂർവ വിദ്യാർത്ഥി അഷറഫ് പ്രദേശവാസി അൽത്താഫ് തുടങ്ങിയവർ പ്രസംഗിച്ചു. റിസാന, ആയിഷ ബീവി, പി.ആർ. രേഷ്മ, ആതിര ഷൈ മോൻ, റഷീദ്, സുചിത്ര, റാബിയ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.