കാലടി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം കെ.എസ്.കെ.ടി.യു കാഞ്ഞൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെക്കുംഭാഗം വെസ്റ്റ് യൂണിറ്റിൽ കെ. എം. ബഷീറിന്റെ വസതിയിൽ പച്ചക്കറിത്തൈ വിതരണം, തൈ നടൽ എന്നിവ നടത്തി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ , കർഷകക്ഷേമ നിധി അംഗത്വ വിതരണം പരിപാടി എന്നിവയുമുണ്ടായി. ബ്രാഞ്ച് സെക്രട്ടറി കെ. യു. അലിയാർ അദ്ധ്യക്ഷനായ യോഗം എറണാകുളം ജില്ലാ ജോ. സെക്രട്ടറി ടി. ഐ. ശശി ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി. ബിനോയ് വിദ്യാർത്ഥികളെ ആദരിച്ചു. പച്ചക്കറിത്തൈ നടീൽ കർഷക സംഘം അങ്കമാലി ഏരിയ ജോ. സെക്രട്ടറി പി അശോകൻ നിർവഹിച്ചു. പി.ജി. അംബുജാക്ഷൻ കർഷക തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണം നടത്തി. അഖിൽ കെ.ജെ , എ. എ. സന്തോഷ്. ചന്ദ്രവതി രാജൻ, ലെനിൻ എം. കെ, ജെമിനി ഗണേശൻ ,രാജൻ ടി ഐ, ടി.വി.രമേഷ്, കെ. എൻ സന്തോഷ്, അനീഷ് രാജൻ, കെ.എം.റഫിക്ക് , പി.എ. അംബുജാക്ഷൻ, പി.വി. അശോകൻ,ബീവി ഷിഹാബ്, ഷീജ രാജൻ, പ്രിയ ലാലു എന്നിവർ പങ്കെടുത്തു.