കിഴക്കമ്പലം: പൂക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല തടിയിട്ടപറമ്പ് ജനമൈത്രി പൊലീസും സംയുക്തമായി ലഹരിവിരുദ്ധ ദിനം ആചരിച്ചു. എടത്തല പഞ്ചായത്ത് അംഗം എം.എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്. ശിവകുമാർ ക്ലാസെടുത്തു. സി.പി.ഒ ഷിഹാബ് ചേലക്കുളം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി. കൃഷ്ണദാസ്, കിഴക്കമ്പലം പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ. അനിൽകുമാർ, സി.ജി. ദിനേശ് തുടങ്ങിയവർ സംസാരിച്ചു.