
പിറവം: കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി പിറവം എം.കെ.എം ഹൈസ്കൂളിൽ ബോധപൗർണ്ണമി ലഹരിവിരുദ്ധ ക്ലാസ് നടത്തി. ഉദ്ഘാടനം പിറവം എക്സൈസ് ഇൻസ്‌പെക്ടർ റോയി എം. ജേക്കബ് നിർവഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ റോബി കെ.എം., ഫാ.ജെയ്സൺ, ബിജു വർഗീസ് (വാട്ടർ അതോറിറ്റി ഓഫീസ്, പിറവം), പി.ടി.രാജു (റിട്ട.ലൈബ്രറിയൻ, എം.കെ.എം), കേരളകൗമുദി എ.സി.എം അജിത്കുമാർ, സർക്കുലേഷൻ എക്‌സിക്യുട്ടീവ് പ്രസാദ്, കേരളകൗമുദി ഏജന്റ് സിമ്പിൾ തോമസ് എന്നിവർ സംസാരിച്ചു.