
കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ തത്ക്ഷണം മരിച്ചു. മാമലക്കണ്ടം വട്ടക്കുഴിയിൽ ബെന്നി-ഓമന ദമ്പതികളുടെ മകൻ ഡെനീഷ് (24) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ ഗുരുതരപരിക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.30ന് വാളറ മൂന്നു കലുങ്ക് ഭാഗത്ത് വച്ചായിരുന്നു അപകടം. കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനായിരുന്നു ഡെനീഷ്.
ജോലിസ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. ഡെനീഷിന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് മൂന്നിന് സംസ്കരിക്കും.