കോലഞ്ചേരി: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കോലഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണിൽ ലഹരി വിരുദ്ധ സന്ദേശറാലി നടത്തി. പുത്തൻകുരിശ് ഡിവൈ. എസ്.പി ജി. അജയ്‌നാഥ് ഫ്‌ളാഗ് ഓഫ് ചെയ്തു. എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജ്, സെന്റ്പീറ്റേഴ്സ് കോളേജ് എൻ.സി.സി, ഹൈസ്‌കൂൾ എൻ.സി.സി, സെന്റ് പീറ്റേഴ്സ് ടി.ടി.ഐ, പുത്തൻകുരിശ് പൊലീസ്, മാമല എക്‌സൈസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു റാലി.
മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി പി. ജേക്കബ് മുഖ്യാതിഥിയായി. ലഹരിവിരുദ്ധ സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് അദ്ധ്യക്ഷനായി. ബോധവത്കരണ ക്ലാസ്സ് വിമുക്തി സോഷ്യൽ വർക്കർ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽമാരായ ഡോ. ഷീല ഷേണായ്,കെ.ടി. സിന്ധു, ഡോ. നമിത സുബ്രഹ്മണ്യൻ, ജയ് എലിയാസ്, എൻ.സി.സി ഓഫീസർ ജിൻ അലക്‌സാണ്ടർ, റെഡ് ക്രോസ് ചെയർമാൻ രഞ്ജിത് പോൾ, ഭാരവാഹികളായ ജെയിംസ് പാറേക്കാട്ടിൽ, പോൾസൺ പാലക്കാട്ട്, കെ.പി. ബിനു, എവിൻ ടി. ജേക്കബ്, ദീപക് കെ. നായർ തുടങ്ങിയവർ സംസാരിച്ചു.