kklm

കൂത്താട്ടുകുളം:എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും ഉന്നത വിജയം കരസ്ഥമാക്കിയവരെയും ബി.ജെ.പി പാലക്കുഴ പഞ്ചായത്ത് സമിതി ആദരിച്ചു.
ബിജെപി പഞ്ചായത്ത് കമ്മിറ്രി പ്രസിഡന്റ് എസ്. ദീപക് നേതൃത്വം നൽകി.ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എൻ.കെ.അഭിലാഷ്, മണ്ഡലം സമിതി അംഗം പി.എം.മനോജ്, ടി.എൻ.രാധാകൃഷ്ണൻ, അരുൺ കേശവൻ എന്നിവർ പങ്കെടുത്തു.