കിഴക്കമ്പലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുന്നത്തുനാട് പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ. വീരാക്കുട്ടി അദ്ധ്യക്ഷനായി. സംഘടനയുടെ ബ്ലോക് പ്രസിഡന്റ് എം. എൻ. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പദ്മാവതി, സെക്രട്ടറി എം.കെ. രാജൻ, ടി.വി. പരീത്, ടി.ആർ. രാമകൃഷ്ണവാരിയർ, എം.ആർ. ഗോപി, പി.എൻ. സുരേഷ്ബാബു,എം. സരസ്വതിയമ്മ തുടങ്ങിയവർ സംസാരിച്ചു.