മൂവാറ്റുപുഴ: നഗരസഭാ ശുചീകരണ പ്രവർത്തനങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേ‌ഞ്ച് വഴി നിയമിച്ചവർക്ക് ജോലി നൽകാത്തതിലും സ്ഥിരം ഒഴിവിൽ നിയമനം നടത്താത്തതിലും പ്രതിഷേധിച്ച് അനിശ്ചിതകാല സമരം ആരംഭിക്കാൻ കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി ) മൂവാറ്റുപുഴ യൂണിറ്റ് സമ്മേളനം തീരുമാനിച്ചു.

സമ്മേളനം ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.ഇ.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ യൂണിറ്റ് വർക്കിംഗ് പ്രസിഡന്റ് സി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എ. നവാസ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി എം.വി.സുഭാഷ്, എ.ഐ.ടി.യു.സി. സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ.സുരേഷ്, മുനിസിപ്പൽ പ്രതിപക്ഷ ഉപനേതാവ് പി.വി.രാധാകൃഷ്ണൻ, കൗൺസിലർമാരായ മീര കൃഷ്ണൻ, ഫൗസിയ അലി, യൂണിയൻ നേതാക്കളായ പി.എം. ബഷീർ, കെ.കെ. സന്തോഷ്, ഡി.പി. അനിത, പി.ആർ. സിന്ധു , കനക നാരായണൻ, ടി.വി. അംബിക. മനോജ്, ജാസ്മിൻ, ഫാത്തിമ, എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി സി.ജി. മോഹനൻ (പ്രസിഡന്റ് ) ഫൗസിയ അലി ,ടി.വി. മനോജ്, കനക നാരായണൻ (വൈസ് പ്രസിഡന്റുമാർ) കെ.എ. നവാസ് (ജനറൽ സെക്രട്ടറി) പി.വി.രാധാകൃഷ്ണൻ,പി.എം.ബഷീർ, ഡി.പി.അനിത (സെക്രട്ടറിമാർ) കെ.കെ.സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.