കൊച്ചി: ലയൺസ് ഡിസ്ട്രിക്ട് 318 സി യിലെ മികച്ച പ്രവർത്തനത്തിന് തൃപ്പൂണിത്തുറ സൗത്ത് ലയൺസ് പുരസ്കാരങ്ങൾ വാരിക്കൂട്ടി.
ഫൈറ്റ് എഗൈൻസ്റ്റ് ഹങ്ങർ, ഫൈറ്റ് എഗൈൻസ്റ്റ് ചൈൽഡ് ഹുഡ് കാൻസർ, ലീഡ് ടു ലൈറ്റ്, മെമ്പർഷിപ്, സ്ട്രീറ്റ് ടോയ്‌ലറ്റ് എന്നീ വിഭാഗങ്ങളിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് അവാർഡും ഡിസ്ട്രിക്ട് ഗവർണരുടെ പ്രത്യേക പുരസ്‌കാരവും ക്ലബ്ബ് പ്രസിഡന്റ് സനിൽ പൈങ്ങാടൻ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് കളമശേരി സംറ ഇന്റർനാഷണൽ കൺവെൻഷൻ ഹാളിൽ നടന്ന സമ്മേളനം ലയൺസ് ക്ലബ് 318 സി ഇന്റർനാഷണൽ ഗവർണർ സി. ജെ. ജെയിംസ്, ലയൺ ഓമന ജെയിംസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ലയൺ വിമൽ വിജയൻ, മാദ്ധ്യമ വിഭാഗം ചെയർമാൻ സന്തോഷ് കുമാർ അഞ്ച് തൈക്കൽ, സെക്കൻഡ് വൈസ് പ്രസിഡന്റ് സോണി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ സിനിമാതാരം ബാബു ആന്റണി മുഖ്യാതിഥിയായിരുന്നു.