കോലഞ്ചേരി: പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ തിരുവാണിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ആർ. പ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. സനീഷ്, വർഗീസ് യാക്കോബ്, സിന്ധു കൃഷ്ണകുമാർ, അഡ്വ. കെ.സി. പൗലോസ്, റെജി ഇല്ലിക്കപറമ്പിൽ, ബിജു വി. ജോൺ തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലെസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലെസ് നേടിയ 79 പേർക്കും റാങ്ക് ജേതാക്കളായ രശ്മി റമ്മി, അനുരാഗ് കുഞ്ഞുമോൻ, ദിൽസ അബി എന്നിവർക്കും അവാർഡുകൾ നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെ അനുമോദിച്ചു.