
കൊച്ചി: ഭവൻസ് വിദ്യാമന്ദിർ എളമക്കരയുടെ 'സുവർണശോഭ' സുവർണ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. ഒരുവർഷം നീളുന്ന ആഘോഷങ്ങൾ മുംബായ് ഭാരതീയ വിദ്യാഭവൻ ജോയിന്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്തു. കൊച്ചി കേന്ദ്രയുടെ ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൊച്ചി മേയർ എം. അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി, സ്‌കൂൾ പ്രിൻസിപ്പൽ സുനിത എസ്., ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ, രക്ഷാകർതൃ പ്രതിനിധി സന്ധ്യ ശശി, കാവ്യ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു.