azadi-ka

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നുള്ള 50 വിദ്യാർത്ഥികൾ ഇന്ന് കൊച്ചിയിലെത്തും. വിദ്യാർത്ഥികളിൽ 25 പേർ 11, 12 ക്ലാസുകളിൽ പഠിക്കുന്നവരാണ്. 25 പേർ ഹിമാചൽ പ്രദേശ് യൂണിവേഴ്‌സിറ്റിയിലെ ബി.ടെക് വിദ്യാർത്ഥികളാണ്. ഇന്നു മുതൽ ജൂലായ് 03 വരെ ഇടപ്പള്ളിയിലെ കേരള ഹിസ്റ്ററി മ്യൂസിയം, ഡർബാർ ഹാൾ ആർട്ട് ഗാലറി, ഹിൽ പാലസ് മ്യൂസിയം ചാലക്കുടിയിലെ രാസ ഗുരുകുലം, ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ട്, മട്ടാഞ്ചേരി ജൂത തെരുവ്, മെട്രോ എന്നിവ സംഘം സന്ദർശിക്കും.