vijay-babu

കൊച്ചി: വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവുമോയെന്ന വിഷയം ഹൈക്കോടതി സിംഗിൾബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. പത്തനംതിട്ട കോയിപ്പുറം പൊലീസ് സ്റ്റേഷനിലെ ഒരു പോക്സോകേസിൽ പ്രതിയായ യുവതി കുവൈത്തിൽനിന്ന് മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌‌ണനാണ് വിഷയം ഡിവിഷൻ ബെഞ്ചിന് വിട്ടത്.

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു ദുബായിൽനിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോൾ മറ്റൊരു ബെഞ്ച് അറസ്റ്റുതടഞ്ഞ് നാട്ടിലെത്താൻ അവസരം ഒരുക്കുകയും പിന്നീട് മുൻകൂർജാമ്യം അനുവദിക്കുകയും ചെയ്ത നടപടിയോട് വിയോജിപ്പുണ്ടെന്നും വിദേശത്തുള്ള പ്രതിക്ക് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്ന് എസ്.എം.ഷാഫി കേസിൽ 2020ൽ മറ്റൊരു സിംഗിൾബെഞ്ചിന്റെ വിധിയുള്ളതാണെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്‌‌ണൻ അഭിപ്രായപ്പെട്ടു.

പോക്സോ കേസിൽ യുവതി നൽകിയ മുൻകൂർ ജാമ്യാപേക്ഷ അവർ കുവൈത്തിലാണെന്ന കാരണത്താൽ തള്ളാൻ ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. അതിനിടെയാണ് വിജയ് ബാബുവിന്റെ കേസിൽ വിധി വന്നത്. യുവതിയുടെ ഹർജി ഇന്നലെ പരിഗണിച്ചപ്പോഴാണ് വിജയ് ബാബുക്കേസിലെ വിധിയോട് വിയോജിപ്പുണ്ടെന്ന് ജസ്റ്റിസ് കുഞ്ഞികൃഷ്‌ണൻ പറഞ്ഞത്.

വിദേശത്തേക്കുമുങ്ങിയ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിക്ക് പരിഗണിക്കാമോ, ഇത്തരം പ്രതികൾക്ക് ഇടക്കാല മുൻകൂർജാമ്യം നൽകാമോ, അറസ്റ്റു തടഞ്ഞ് ഉത്തരവ് നൽകാമോ എന്നീ കാര്യങ്ങളിലാണ് ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം തേടിയത്. അതുവരെ യുവതിക്ക് ഇടക്കാലജാമ്യം അനുവദിച്ചു.

 ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന്റെ ബെഞ്ച് പറഞ്ഞത്

വിദേശത്തുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു എസ്.എം ഷാഫി കേസിലും ഷാർജ സെക്സ് റാക്കറ്റ് കേസിലെ പ്രതി സൗദബീവിയുടെ കേസിലും സിംഗിൾബെഞ്ചുകൾ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞുകൊണ്ട് നിയമത്തെ വെല്ലുവിളിച്ച് വിദേശത്തേക്കുകടന്ന പ്രതി അവിടെനിന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകുമ്പോൾ അതനുവദിക്കരുതെന്നാണ് തന്റെ അഭിപ്രായം. ഇത്തരം പ്രതികളെ കോടതി ഇടക്കാല മുൻകൂർജാമ്യം നൽകി നാട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. അയാളെ പിടിച്ചുകൊണ്ടുവരേണ്ടത് അന്വേഷണ ഏജൻസിയുടെ ഉത്തരവാദിത്വമാണ്. വിജയ് ബാബു കേസിൽ ഇതിന് വിരുദ്ധമായാണ് മറ്റൊരുബെഞ്ച് തീരുമാനമെടുത്തത്. ഇന്ത്യയിലേക്ക് എത്താൻ അറസ്റ്റുതടഞ്ഞ് ഉത്തരവിട്ടു. ഇത്തരത്തിൽ അറസ്റ്റുതടയാൻ കോടതിക്ക് കഴിയില്ല. ആവശ്യമെങ്കിൽ ഇടക്കാല മുൻകൂർജാമ്യം നൽകാമായിരുന്നു.

 നി​ശ​ബ്ദ​ത​യാ​ണ് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മ​റു​പ​ടി

നി​ശ​ബ്ദ​ത​യാ​ണ് ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​മ​റു​പ​ടി​യെ​ന്നും​ ​സ​ത്യം​ ​ജ​യി​ക്കു​മെ​ന്നു​മു​ള്ള​ ​ഇം​ഗ്ളീ​ഷ് ​ഫേ​സ്ബു​ക്ക് ​പോ​സ്റ്റു​മാ​യി​ ​ന​ട​ൻ​ ​വി​ജ​യ് ​ബാ​ബു.​ ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റു​ചെ​യ്‌​ത് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ട​യ​ച്ച​തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​പോ​സ്റ്റ്.​ ​എ​ന്തു​സം​ഭ​വി​ച്ചാ​ലും​ ​പ്ര​കോ​പി​ത​നാ​കി​ല്ല.​ ​കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​മു​ള്ള​തി​നാ​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കി​ല്ല.​ ​അ​ന്വേ​ഷ​ണ​വു​മാ​യി​ ​നൂ​റു​ശ​ത​മാ​നം​ ​സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.​ ​അ​വ​സാ​നം​ ​സ​ത്യം​ ​ജ​യി​ക്കു​മെ​ന്നും​ ​ദൈ​വം​ ​അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നു​മാ​ണ് ​പോ​സ്റ്റി​ലു​ള്ള​ത്.

 അ​റ​സ്റ്റി​ലാ​യ​ ​ന​ട​ൻ​ ​വി​ജ​യ് ​ബാ​ബു​വി​ന് ​ജാ​മ്യം

ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​വി​ജ​യ് ​ബാ​ബു​വി​നെ​ ​യു​വ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​അ​റ​സ്റ്റു​ചെ​യ്ത് ​ജാ​മ്യ​ത്തി​ൽ​ ​വി​ട്ടു.​ ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​വി​ളി​ച്ചു​വ​രു​ത്തി​ ​ര​ണ്ടു​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ചെ​യ്ത​ശേ​ഷ​മാ​ണ് ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ ​ഫ്ലാ​റ്റി​ലെ​ത്തി​ച്ച് ​തെ​ളി​വു​മെ​ടു​ത്തു.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​വി​ജ​യ് ​ബാ​ബു​ ​കു​റ്റം​ ​ചെ​യ്ത​താ​യി​ ​ബോ​ദ്ധ്യ​പ്പെ​ട്ട​താ​യി​ ​കൊ​ച്ചി​ ​സി​റ്റി​ ​ഡെ​പ്യൂ​ട്ടി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​വി.​യു.​ ​കു​ര്യാ​ക്കോ​സ് ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഉ​ട​നു​ണ്ടാ​കും.​ ​പ​ന​മ്പ​ള്ളി​ ​ന​ഗ​റി​ലെ​ ​സ്യൂ​ട്ടി​ലാ​യി​രു​ന്നു​ ​തെ​ളി​വെ​ടു​പ്പ്.​ ​കൊ​ച്ചി​യി​ലെ​ ​ചി​ല​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​വ​ച്ചും​ ​പീ​ഡി​പ്പി​ച്ചെ​ന്ന് ​യു​വ​ന​ടി​യു​ടെ​ ​മൊ​ഴി​യി​ലു​ണ്ട്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഇ​വി​ടെ​യും​ ​തെ​ളി​വെ​ടു​ക്കും.​ ​തെ​ളി​വെ​ടു​പ്പി​ന് ​കൊ​ണ്ടും​പോ​കും​മു​മ്പ് ​വി​ജ​യ് ​ബാ​ബു​വി​ന് ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​യും​ ​ന​ട​ത്തി.

മു​ൻ​കൂ​ർ​ ​ജാ​മ്യ​വ്യ​വ​സ്ഥ​പ്ര​കാ​രം​ ​വൈ​കി​ട്ട് ​വി​ജ​യ് ​ബാ​ബു​വി​നെ​ ​വി​ട്ട​യ​ച്ചു.​ ​മൂ​ന്നാം​ ​തീ​യ​തി​വ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​നും​ ​കോ​ട​തി​ ​അ​നു​മ​തി​യു​ണ്ട്.​ ​രാ​വി​ലെ​ ​ഒ​മ്പ​തു​മു​ത​ൽ​ ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​ക​ണം.
യു​വ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ചു,​ ​ഇ​ര​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​ ​എ​ന്നീ​ ​ര​ണ്ടു​കേ​സു​ക​ളാ​ണ് ​വി​ജ​യ് ​ബാ​ബു​വി​നെ​തി​രെ​യു​ള്ള​ത്.​ ​ഏ​പ്രി​ൽ​ 22​നാ​ണ് ​പ​രാ​തി​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സി​നെ​ ​സ​മീ​പി​ച്ച​ത്.​ ​പി​ന്നാ​ലെ​ ​ബം​ഗ​ളൂ​രു​ ​വി​മാ​ന​ത്താ​വ​ളം​വ​ഴി​ ​ദു​ബാ​യി​ലേ​ക്ക് ​ക​ട​ന്ന​ ​വി​ജ​യ് ​ബാ​ബു​ ​അ​വി​ടെ​യി​രു​ന്ന് ​ഫേ​സ്ബു​ക്ക് ​ലൈ​വി​ലൂ​ടെ​ ​യു​വ​തി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
പൊ​ലീ​സ് ​അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​ ​ലു​ക്കൗ​ട്ട് ​നോ​ട്ടീ​സ് ​പു​റ​പ്പെ​ടു​വി​ക്കു​ക​യും​ ​പാ​സ്‌​പോ​ർ​ട്ട് ​റ​ദ്ദാ​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ട​പെ​ട​ലി​ലാ​ണ് ​നാ​ട്ടി​ലെ​ത്തി​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​നേ​ടി​യ​ത്.​ ​ഇ​തി​നി​ടെ​ ​പ​രാ​തി​യി​ൽ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​അ​തി​ജീ​വി​ത​യ്ക്ക് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​താ​യും​ ​ആ​രോ​പ​ണ​മു​യ​ർ​ന്നു.​ ​ഇ​തി​ലും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണ​മു​ണ്ടാ​കും.