മൂവാറ്റുപുഴ: നഗരത്തിന്റെ സമീപ മേഖലകളിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങൾ മൂവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നു. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ്, കൗൺസിലർമാരായ പി.എം.സലിം ജാഫർ സാദിക്ക്, നിഷ അഷറഫ്, പ്രമീള അജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. അബ്ദുൾ ജബ്ബാർ (പ്രസിഡന്റ് ) , വിക്ടർ (സെക്രട്ടറി), അരുൺകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.