കൊച്ചി: ഉപഭോക്താവിനെ കൊള്ളയടിക്കുന്നരീതിയിൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ബി.ജെ.പി ജില്ലയിലെ എല്ലാ കെ.എസ്.ഇ.ബി. ഓഫിസുകൾക്കു മുന്നിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ അറിയിച്ചു. എറണാകുളം ലായം റോഡിലുള്ള കെ.എസ്.ഇ.ബി ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടി ജില്ല പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. മഹിളാമോർച്ച അഖിലേന്ത്യ സെക്രട്ടറി പത്മജ. എസ്. മേനോൻ ,ബി.ജെ.പി ജില്ലാ ജന. സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു എന്നിവർ പ്രസംഗിക്കും.