നെടുമ്പാശേരി: നോർത്ത് അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാല സംഘടിപ്പിച്ച വായനവാരാചരണത്തിന്റെ സമാപന സമ്മേളനം സാഹിത്യകാരൻ വേണു വി. ദേശം ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി.കെ. പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ദസ്‌തേവസ്‌കി അനുസ്മരണ പ്രഭാഷണം നടത്തി.

എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി എ.വി. പ്രദീപ്, പി.വി. മുരുകദാസ്, രസിത ലാലു, പ്രമീള സന്തോഷ് എന്നിവർ സംസാരിച്ചു.