മൂവാറ്റുപുഴ: ദൃശ്യകലകളുടെ നിലവാരം താഴുമ്പോൾ അവയെ നവീകരിക്കണമെന്ന് നിർബന്ധം പുലർത്തിയിരുന്ന ഒരു മുൻതലമുറ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എന്നാൽ പുതുതലമുറ കലാരംഗത്തെ വൈകല്യങ്ങളെ കണ്ടിട്ടും പ്രതികരിക്കാതെ വിട്ടുവീഴ്ച്ചാ മനോഭാവം പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നിർമല കോളേജും ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന അടൂർ ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജ് മാനേജർ മോൺസിഞ്ഞോർ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ്, ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധർ, ചലച്ചിത്ര നിരൂപകൻ എ. മീരാസാഹിബ്, എന്നിവർ സംസാരിച്ചു. സംസ്‌കൃത വിഭാഗം മേധാവി ഡോ പി.ബി. സനീഷ് സ്വാഗതവും മലയാള വിഭാഗം അദ്ധ്യാപിക സിസ്റ്റർ ലൗലി എബ്രഹാം നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എ. ജെ. ഇമ്മാനുവൽ, ഫാ. ജസ്റ്റിൻ കണ്ണാടൻ, ഫാ.ഫ്രാൻസിസ് മൈക്കിൾ, ഡോ. പി .ബി. സനീഷ്, ഡോ. മനു സ്‌കറിയ, സീമ ജോസഫ്, അഗസ്റ്റ്യൻ ബെന്നി, ഡോ. പി. ജെ. ജാസ്മിൻ മേരി, ഡോ. അർമിള ആന്റണി, നീന തോമസ് , ഡോ. ശോഭിത ജോയി, അഞ്ജന ബിജു, മധു നീലകണ്ഠൻ, പി. എ. സമീർ, അഡ്വ. ബി. അനിൽ, എൻ.പി. പീറ്റർ, എം.എസ്.ബാലൻ, കെ.ആർ. സുകുമാരൻ, സണ്ണി വർഗീസ്, ജയകുമാർ ചെങ്ങമനാട്, ജീവൻ ജേക്കബ്, ഇ.ഐ. ജോർജ് എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകി.