പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ആയുർവേദം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ചിറ്റാറ്റുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. അരൂഷ് ഉദ്ഘാടനം ചെയ്തു. ലൈബി സാജു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി. ജോസ്, ഡിജി സുമേഷ്, ഉഷ ശ്രീദാസ്, എം.കെ. രാജേഷ്, കെ.എസ്. മഞ്ജുഷ, ടി.എസ്. രാജൻ, ടി.എസ്. സുഭാഷ്, കെ.എസ്. ധന്യ എന്നിവർ സംസാരിച്ചു