വൈപ്പിൻ:മാവേലിക്കര കട്ടച്ചിറ വെള്ളാപ്പിളി നടേശൻ എൻജിനിയറിംഗ് കോളേജിൽ കോടതി വിധി നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ച എസ്.എൻ.ഡി.പി.നേതാക്കൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിൽ വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയൻ എടവനക്കാട് വാച്ചാക്കൽ ശ്രീനാരായണഭവനിൽ കൂടിയ യോഗം പ്രതിഷേധിച്ചു. യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.കെ. ഗോപാലകൃഷ്ണൻ, കെ.യു. സരേന്ദ്രൻ എന്നിവർ സംസാരിച്ചു.