വൈപ്പിൻ: കെ.പി.എം.എസ്. നിയന്ത്രണത്തിലെ പഞ്ചമി സ്വയം സഹായ സംഘം വൈപ്പിൻ യൂണിയൻ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. വി. ബാബു ഉദ്ഘാടനം ചെയ്തു. വി.കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, പഞ്ചമി സംസ്ഥാന കമ്മിറ്റി അംഗം രമ പ്രതാപൻ, എൻ.ജി രതീഷ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഉഷ രാജൻ (കോ ഓർഡിനേറ്റർ), ബിന്ദു സുഭാഷ് (അസി. കോ ഓർഡിനേറ്റർ ) എന്നിവരെ തെരഞ്ഞെടുത്തു.