മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക്‌ പരിധിയിലെ വിവിധ കൃഷിഭവനുകളുടെ കീഴിൽ കപ്പ, ചക്ക, ജാതി, കൊക്കോ മുതലായ ഉത്പന്നങ്ങൾ ഉണക്കി മൂല്യവർദ്ധന നടത്തുന്നതിനാവശ്യമായ ഡ്രയറുകൾ, കറി പൗഡർ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിന് താത്പര്യം ഉള്ള കർഷകർ,​ കർഷക ഗ്രൂപ്പുകൾ, പൊതു സ്ഥാപനങ്ങൾ, സൊസൈറ്റികൾ, ജെ .എൽ.ജികൾ എന്നിവയിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 30% മുതൽ 50% വരെ സബ്‌സിഡി ലഭ്യമാണ്. സ്റ്റേറ്റ് ഹോർടിക്കൾച്ചർ മിഷൻ വഴിയാണ് സബ്‌സിഡി ലഭ്യമാക്കുന്നത്. അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്‌ പദ്ധതി വഴി ബാങ്കുകളിൽ നിന്നും ലോൺ സൗകര്യവും 3% പലിശ സബ്‌സിഡിയും ലഭ്യമാക്കാവുന്നതാണ്. വിവിധ കാർഷിക ഉത്പന്നങ്ങൾക്കായുള്ള പാക്ക് ഹൗസ് സ്ഥാപിക്കുന്നതിനും സബ്‌സിഡി ലഭിക്കും. താത്പര്യം ഉള്ളവർ കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് മൂവാറ്റുപുഴ ക്യഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അറിയിച്ചു.