കൊച്ചി: ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 29 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ എറണാകുളം ഹെഡ്‌ പോസ്റ്റോഫിസിന് മുമ്പിൽ ധർണ നടത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് നിയന്ത്രിക്കുക, തയ്യൽ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, വെട്ടികുറച്ച റിട്ടേർമെന്റ് ആനുകൂല്യം പുനസ്ഥാപിക്കുക. ഇരട്ട പെൻഷന്റെ പേരിൽ വിധവകളുടെയും വികലാംഗരുടേയും തടഞ്ഞുവച്ച പെൻഷൻ പുനസ്ഥാപിക്കുക, മിനിമം പെൻഷൻ 10000 രൂപയാക്കുക, ഇ.എസ്.ഐ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ. സംസ്ഥാന സെക്രട്ടറി എ.എസ്. കുട്ടപ്പൻ ഉദ്ഘാടനം ചെയ്യും.