കൊച്ചി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അനാഥരിലാത്ത ഭാരതം (അശ്രയ) ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ രാജേന്ദ്ര മൈതാനത്തിന് സമീപം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. പ്രമുഖ ഗാന്ധിയൻ പി.ആർ അജാമളൻ ഉദ്ഘാടനം ചെയ്തു. അനാഥരില്ലാത്ത ഭാരതം ജില്ലാ സെകട്ടറി രാധാകൃഷണൻ കടവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഏലൂർ ഗോപിനാഥ്, കെ.കെ. വാമലോചനൻ, നോബർട്ട് അടിമുടി, ബാലസുബ്രണ്യം, വിജയൻ നായർ, ജേക്കബ് ഫിലിപ്പ്, കെ.ജി. രാധാകൃഷണൻ, ജോവൽ ചെറിയാൻ, ബിജു ക്ലിറ്റസ് എന്നിവർ പ്രസംഗിച്ചു.