പറവൂർ: സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

ദേശീയ നിർവാഹക സമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, സിന്ധു നാരായണകുട്ടി, ഇ.എസ്. പുരുഷോത്തമൻ, ടി.ജി. വിജയൻ, വത്സലാ ബാലൻ, സി.എൻ. വിൽസൻ, ഹരേഷ് വെൺമണിശ്ശേരി, മുരളി ഇളയിടം എന്നിവർ സംസാരിച്ചു.